അതിദരിദ്രരുടെ കൈപിടിച്ച്‌ ഉജ്ജീവനം; തളരില്ല, തണലുണ്ട്‌

പെയിന്റിങ് ഉപകരണങ്ങൾ വാടകയ്‌ക്ക്‌ നൽകുന്ന കടയിൽ സനോജ്‌ മണി


കോട്ടയം > ജില്ലയിൽ ആദ്യഘട്ടത്തിൽ 73 കുടുംബങ്ങൾക്ക്‌ ഫണ്ട്‌ കൈമാറി. 36പേർ ഉപജീവനപദ്ധതികൾക്ക്‌ തുടക്കം കുറിച്ചിട്ടുമുണ്ട്‌. 36.25 ലക്ഷത്തോളം രൂപയുടെ ഉപജീവന പദ്ധതികളാണ് നടക്കുന്നത്. അതിദരിദ്ര കുടുംബങ്ങളിലേക്ക് ഉപജീവനമാർ​ഗങ്ങൾ എത്തിച്ച് കുടുംബശ്രീയും. ‘ഉജ്ജീവനം’ പദ്ധതിയിലൂടെയാണ് കുടുംബശ്രീ അതിദരിദ്രരുടെ കണ്ണീരൊപ്പുന്നത്. ഇത്തരം കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കാൻ ആവിഷ്‍കരിച്ച പദ്ധതിയാണ് ഉജ്ജീവനം. ഇതിലൂടെ അതിദാരിദ്യ്രത്തിൽനിന്ന് കരകയറാൻ സാധിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി പദ്ധതികൾ തയാറാക്കി ഉപജീവനമാർഗമൊരുക്കുകയാണ്‌ പദ്ധതിയിലൂടെ. വരുമാന​ദായക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്‍തത ഉറപ്പുവരുത്തുകയാണ് സർക്കാർ.  കുടുംബശ്രീ സിഡിഎസുകളുടെ പിന്തുണയോടെയാണ്‌ പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്‌. പഞ്ചാ്യത്തിന്റെ അതിദാരിദ്ര നിർമാർജന പദ്ധതിയിലുൾപ്പെട്ട വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ സോഷ്യൽ ഡെവലപ്‍മെന്റെ കമ്യൂണിറ്റി റിസോഴ്‍സ് പേഴ്‍സൺമാരെ(എസ്ഡിസിആർപി) നിയമിച്ചിട്ടുണ്ട്. ചോദിച്ചും 
കണ്ടറിഞ്ഞും ഭവന സന്ദർശനം, പദ്ധതി തയാറാക്കൽ, സാധുത പരിശോധന, മൊബൈൽ ആപ്പ് എൻട്രി, സ്‍കിൽ പരിശീലനം, സാമ്പത്തിക സഹായം അനുവദിക്കൽ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കുക. ജില്ലയിൽ 13 പേരാണ് ഭവനസന്ദർശനത്തിനുള്ളത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഒരുവീട്ടിൽ ചെലവഴിച്ച് ആവശ്യങ്ങൾ മനസിലാക്കി തുടങ്ങാനുദേശിക്കുന്ന പദ്ധതി രേഖപ്പെടുത്തണം. ഇതുപ്രകാരം കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരാണ് പദ്ധതി തയറാക്കുക. വ്യക്തി​കൾക്ക് 50,000 രൂപയും ​ഗ്രൂപ്പുകൾക്ക് ഒരം​ഗത്തിന് 50,000 എന്ന രീതിയിൽ പരമാവധി 2,50,000 രൂപയുമാണ് നൽകുന്നത്. ​ഗാർമെന്റ്സ്, വുഡ് ക്രാഫ്‍റ്റ് യൂണിറ്റ്, ആട്, കോഴി, മുട്ടക്കോഴി, പശു വളർത്തൽ, തയ്യൽ യൂണിറ്റ്, തുണിസഞ്ചി നിർമാണ യൂണിറ്റ്, ലോട്ടറിക്കട, കിയോസ്‍ക്, പലചരക്കുകട, പെട്ടിക്കട, കുട നിർമാണ യൂണിറ്റ് തുടങ്ങിയവയാണ് ജില്ലയിൽ തുടങ്ങിയിട്ടുള്ളത്. വേണ്ടവർക്ക് സ്‍കിൽ പരിശീലനവും നൽകും Read on deshabhimani.com

Related News