തിരുവനന്തപുരം കോര്‍പറേഷന്‌ യുഎൻ പുരസ്‌കാരം



തിരുവനന്തപുരം യുഎൻ ഹാബിറ്റാറ്റിന്റെ സുസ്ഥിര വികസന നഗര(സസ്‌റ്റെയിനബിൾ സിറ്റി)ത്തിനുള്ള ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം കോർപറേഷന്‌. ലോകത്തിലെ മികച്ച അഞ്ച്‌ നഗരത്തിന്‌ യുഎൻ ഹാബിറ്റാറ്റ്‌ ഷാങ്ഹായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന്‌ നൽകുന്ന പുരസ്‌കാരമാണ് കോർപറേഷൻ മികച്ച സേവനങ്ങളിലൂടെ സ്വന്തമാക്കിയത്. ഇന്ത്യയിൽ ഇത്തരമൊരു പുരസ്‌കാരം നേടുന്ന ആദ്യ ന​ഗരമാണ് തിരുവനന്തപുരം. നഗരത്തിലെ ഹരിതനയങ്ങളുടെ വിഭാവനവും കൃത്യമായ നടത്തിപ്പുമാണ് അന്താരാഷ്‌ട്ര പുരസ്‌കാരം നേട്ടത്തിലേക്ക് കോർപറേഷനെ നയിച്ചത്. ന​ഗത്തിൽ 17,000 കിലോവാട്ട്‌ സോളാർ പ്ലാന്റ്‌ സ്ഥാപിക്കൽ, 2000 സോളാർ തെരുവുവിളക്ക്‌, തെരുവുവിളക്കുകൾ എൽഇഡിയാക്കൽ, 115 ഇലക്‌ട്രിക്‌ ബസ്‌ വാങ്ങിയത് എന്നീ പ്രകൃതി സൗഹാർദ നയങ്ങൾ അവാർഡ് സമിതി വിലയിരുത്തി. ഈജിപ്‌തിലെ അലക്‌സാണ്ട്രിയയിൽ നടക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനും സ്‌മാർട്ട്‌ സിറ്റി സിഇഒ രാഹുൽ കൃഷ്‌ണ ശർമയും ചേർന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങും. Read on deshabhimani.com

Related News