അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി



തിരുവനന്തപുരം> അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ  ഉലൂം സെൻട്രൽ സ്കൂളാണ് അടച്ചു പൂട്ടിയത്. 2023 മാർച്ച് 14 ലെ ഹൈക്കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ കൂടി പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടി  നടപടി അംഗീകരിച്ചത്‌.   പൂട്ടുന്ന സ്കൂളിലെ വിദ്യാർഥികളെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റാനും അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചതിന് വിദ്യാഭ്യാസ അവകാശ നിയമം, ബാലാവകാശ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നടപടികൾ സ്വീകരിക്കാനും ഡിഇഒമാർക്ക്  നിർദേശം നൽകി. Read on deshabhimani.com

Related News