പൂവണിയുമോ ശബരിയും മൂന്നാംപാതയും ; റെയിൽവേ വികസനപദ്ധതിയുണ്ടാകുമോ എന്ന്‌ ഉറ്റുനോക്കി കേരളം



തിരുവനന്തപുരം കേന്ദ്ര ബജറ്റിൽ റെയിൽവേ വികസനപദ്ധതിയുണ്ടാകുമോ എന്ന്‌ ഉറ്റുനോക്കി കേരളം. അങ്കമാലി–- എരുമേലി ശബരിപാതയ്‌ക്ക്‌ അംഗീകാരം വേണം. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്ക്‌ 100 കോടി അനുവദിച്ചെങ്കിലും റെയിൽവേ അത്‌ ചെലവഴിച്ചില്ല. കാൽനൂറ്റാണ്ടുമുമ്പ്‌ പ്രഖ്യാപിച്ച പദ്ധതിയാണിത്‌. എറണാകുളത്ത്‌ പുതിയ ടെർമിനൽ, എറണാകുളം– -ഷൊർണൂർ, ഷൊർണൂർ– -മംഗളൂരു  മൂന്നാംപാത, ഗുരുവായൂർ–- തിരുനാവായ, നിലമ്പൂർ–-നഞ്ചൻകോട്‌ പാത, തലശേരി–- മൈസൂരു, കാഞ്ഞങ്ങാട്‌–- കാണിയൂർ പുതുപാതകൾ,  അമ്പലപ്പുഴ–- തുറവൂർ പാത ഇരട്ടിപ്പിക്കൽ എസ്റ്റിമേറ്റിന്‌ അനുമതി, തിരുവനന്തപുരം–-കായംകുളം പാതയിൽ ഓട്ടോമാറ്റിക്‌ സിഗ്നലിങ്‌, നേമം കോച്ച്‌ ടെർമിനൽ, കൊച്ചുവേളി വികസനം എന്നീ ആവശ്യങ്ങളുമുണ്ട്‌. കേരളത്തിൽ നടപ്പാക്കുന്ന അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്ക്‌ രണ്ടാമത്‌ നൽകിയ ഡിപിആറിന്‌ അംഗീകാരവും ലഭിക്കാനുണ്ട്‌. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ്‌ റെയിൽവേ നിക്ഷേപം നടക്കുന്ന സംസ്ഥാനമാണ്‌ കേരളം. പാത ഇരട്ടിപ്പിക്കൽ, പുതിയ പാത തുടങ്ങിയ രണ്ടു പ്രധാനമേഖലയിൽ ഒരുശതമാനം തുകപോലും  ലഭിക്കാറില്ല. അനുവദിക്കുന്ന തുക ചെലവഴിക്കാതെ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കൊണ്ടുപോകുകയാണ്‌ പതിവ്‌. മലബാറിലെ യാത്രാപ്രതിസന്ധിക്ക്‌ പരിഹാരമായി കൂടുതൽ ട്രെയിനുകളും വേണം. ഷൊർണൂർ–- കണ്ണൂർ റൂട്ടിൽ കൂടുതൽ മെമുവും വേണം. ആവശ്യങ്ങൾ പലതവണയായി കേന്ദ്ര സർക്കാരിന്റെ പരിഗണനയ്‌ക്കായി സമർപ്പിച്ചിട്ടുള്ളതാണ്‌. Read on deshabhimani.com

Related News