ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്നു: മുഖ്യമന്ത്രി



തൃശൂർ > ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തമ്മിൽ എങ്ങനെയൊക്കെ ഭിന്നിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്ര ഭരണാധികാരികൾ ആലോചിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വർ​ഗീയ പ്രചരണം അഴിച്ചുവിട്ട് ജനങ്ങളെ രണ്ട് ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹത്തിൽ പ്രശ്നങ്ങൾ നേരിടുന്ന വിഭാ​ഗമാണ് ന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ലോകത്ത് എല്ലാ രാജ്യങ്ങളും സ്വീകരിച്ച് വരുന്നത്. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സമീപനമാണ്കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എല്ലാകാലത്തും ബിജെപിയുടെ നിലപാടാണിത്. ഈ നിലപാട് പരിഷ്കൃത ലോകത്തിന് യോജിച്ചതല്ലെന്ന് വിവിധ രാജ്യങ്ങൾ അഭിപ്രയപ്പെടുന്നു. രാജ്യത്തെ ഒരു വിഭാഗത്തിനെതിരെ ആഭ്യന്തര മന്ത്രി തന്നെ സംസാരിച്ചിരിക്കുന്നു. വര്‍ഗീയവികാരം ഇളക്കിവിട്ട് ഒരു വിഭാഗത്തിനെതിരെ മറുവിഭാഗത്തെ ഇളക്കിവിടാനാണ്  കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News