ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം



കാസർകോട് > കാസർകോട് ജില്ലയിലെ ഉപ്പള നദിയിൽ ജലനിരപ്പുയരുന്നു. നദിയുടെ കരയിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നദിക്കരയിൽ താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Read on deshabhimani.com

Related News