ചിന്തയാണ് മികച്ച തിരക്കഥയ്ക്ക് ആധാരം: ഉർമി ജുവേക്കർ

ഉർമി ജുവേക്കറും പ്രാച്ചി ബച്ചാനിയയും


തിരുവനന്തപുരം > ഉന്നതമായ ചിന്തയാണ് മികച്ച തിരക്കഥകളുടെ അടിസ്ഥാനമെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഉർമി ജുവേകർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റർ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അവർ. മികച്ച തിരക്കഥകൾ പ്രേക്ഷകരിൽ ആകാംക്ഷയും പ്രതീക്ഷയും സൃഷ്ടിക്കുമെന്നും ബന്ധങ്ങളുടെ വികാരതീവ്രത അവരെ കഥയോടടുപ്പിക്കുമെന്നും ഉർമി പറഞ്ഞു. ഒരു യഥാർഥ സംഭവം മാധ്യമങ്ങളിൽ വാർത്തയായി വരുന്നതും സീരീസോ സിനിമയോ ആകുന്നതും വ്യത്യസ്തമാണ്. രാജ്യത്തെ ഞെട്ടിച്ച ആരുഷി കൊലക്കേസ് ആധാരമാക്കിയാണ് ഉർമി ജുവേക്കർ ഇക്കാര്യം വിശദീകരിച്ചത്. കഥയെഴുത്ത് പഠിപ്പിക്കുന്നതിനേക്കാൾ കഥയെഴുതാൻ സഹായിക്കാനാണ് തനിക്ക് തൽപര്യമെന്നും അവർ പറഞ്ഞു. സംവിധായിക പ്രാച്ചി ബച്ചാനിയ ചടങ്ങിൽ മോഡറേറ്ററായിരുന്നു. Read on deshabhimani.com

Related News