സ്ഥാനാർഥി നിർണയം : ആരും കമന്റ് പറയേണ്ടെന്ന് സതീശൻ
കൊച്ചി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ഉൾപ്പെടെ മൂന്നിടങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ച് ആരും കമന്റ് പറയേണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്ഥാനാർഥികളെക്കുറിച്ച് പറയുന്നവരെയും വാർത്ത കൊടുക്കുന്നവരെയും അക്കാര്യത്തിനായി ചുമതലപ്പെടുത്തിയിട്ടില്ല. തോന്നിയപോലെയല്ല, എ ഐസിസി നേതൃത്വമാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. കൂടിയാലോചനകൾ നടക്കുന്നുണ്ട്. വീണാ വിജയനെ ചോദ്യം ചെയ്തത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പിനുമുമ്പ് സിപിഐ എമ്മും ബിജെപിയും നേർക്കുനേർ എന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ എടുത്തുകളയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന്, മദ്രസകൾക്ക് ധനസഹായം നിർത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് സതീശൻ പ്രതികരിച്ചു. Read on deshabhimani.com