തൃശൂർ പൂരം അലങ്കോലപ്പട്ട സംഭവം: സുരേഷ് ഗോപിയുടെയും ബിജെപിയുടെയും പങ്ക് അന്വേഷിക്കണമെന്ന് വി എസ് സുനിൽ കുമാർ
തൃശൂർ > തൃശൂർ പൂരം കലക്കിയത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നും ബിജെപിക്കും ആർഎസ്എസിനും സുരേഷ്ഗോപിക്കും പങ്കുണ്ടെന്നും വി എസ് സുനിൽകുമാർ. പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം കേവലം ചടങ്ങുകളായി മാറ്റിയതിലും മേളം നിർത്തിവച്ചതിലുമൊക്കെ ആർഎസ്എസ്, വിശ്വ ഹിന്ദു പരിഷത്ത് ഗൂഢാലോചന ഉണ്ടായെന്നും വി എസ് സുനിൽകുമാർ അന്വേഷക സംഘത്തിന് മൊഴി നൽകി സുരേഷ് ഗോപി പൂര വേദിയിലേക്ക് എത്തിയത് വിശദമായി അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടണം. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ദേശത്തെ ജനങ്ങൾ പൂരം അലങ്കോലപ്പെട്ടതിൽ കുറ്റക്കാരല്ല. പൂരം അലങ്കോലപ്പെട്ടാൽ അതിൽ രാഷ്ട്രീയനേട്ടം ഉണ്ടാകുമെന്ന് കരുതിയവർക്കൊപ്പം നിന്നവരെ കണ്ടെത്തണം. മേളം നിർത്തിവെക്കാൻ ആരാണ് ഉത്തരവ് നൽകിയത്. ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞത് ആരാണ്. വെടിക്കെട്ട് നിർത്തിവെക്കണമെന്ന് ഉത്തരവ് നൽകിയത് ആരാണ് എന്നതാണ് കണ്ടെത്തേണ്ടത്. ശ്രീമൂല സ്ഥാനത്ത് നടന്ന മീറ്റിങ്ങിൽ ആർഎസ്എസ് നേതാക്കൾ തള്ളിക്കയറാൻ ശ്രമിച്ചു. മീറ്റിങ്ങിൽ പുലർച്ചെ തന്നെ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഓഫീസിലേക്ക് തീരുമാനം അറിയിക്കാൻ പോയതിനുശേഷം പിന്നീട് ആ തീരുമാനം എങ്ങനെ അട്ടിമറിച്ചുവെന്ന് കണ്ടെത്തണമെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ രാമനിലയത്തിലായിരുന്നു മലപ്പുറം അഡീഷനൽ എസ്‌പി ഫിറോസിന്റെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പ്. Read on deshabhimani.com