ബജറ്റിൽ തൊഴിലാളിക്ഷേമം വാക്കുകളിൽ മാത്രം; ലക്ഷ്യം കോർപ്പറേറ്റ് ഉന്നമനം: മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം > കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രമെന്ന്  പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ ഉന്നമനത്തേക്കാൾ ലക്ഷ്യം കോർപ്പറേറ്റ് സേവനമാണ്. എക്കാലത്തെയും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലാണ് രാജ്യം നിലകൊള്ളുന്നത്. അദ്ധ്വാനിക്കുന്ന ഭൂരിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിൽ നട്ടംതിരിയുമ്പോൾ ഉയർന്ന സമ്പത്തും ലാഭവുമുള്ള വൻകിട-ബിസിനസ് കോർപ്പറേറ്റ് സമൂഹം മാത്രമാണ് നേട്ടമുണ്ടാക്കുന്നത്. ആ പ്രശ്‌നങ്ങളൊന്നും യഥാർത്ഥത്തിൽ ബജറ്റിൽ പരിഗണിച്ചിട്ടില്ല. ഉൽപ്പാദനക്ഷമത, മൂലധനച്ചെലവ്, തൊഴിലവസരങ്ങൾ എന്നിവയിൽ വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളുടെ പേരിൽ സ്വകാര്യ കോർപ്പറേറ്റ് ഖജനാവിലേക്ക് പൊതു പണത്തിൻ്റെ വർധിച്ച ഒഴുക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാതെ  ഉറപ്പാക്കുകയാണ് ബജറ്റ് ചെയ്യുന്നതിനും മന്ത്രി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News