സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് സമാപിച്ചു



ആലുവ കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, എടത്തല അൽ അമീൻ കോളേജ് എന്നിവ ചേർന്ന് രണ്ടുദിവസങ്ങളിലായി നടത്തിയ സംസ്ഥാന വടംവലി ചാമ്പ്യൻഷിപ് സമാപിച്ചു. സമാപനസമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷാൻ മുഹമ്മദ് അധ്യക്ഷനായി. അൽ അമീൻ കോളേജ് മെഡിക്കൽ സയൻസ് മാനേജർ ഡോ. ഷഫീഖ് റഹ്മാൻ, കോളേജ്‌ മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി ഡോ. ഡിനോ വർഗീസ്, അസോസിയേഷൻ ട്രഷറർ ജോൺസൺ ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News