'തലപൊക്കി സൂര്യനെ നോക്കി അദ്ദേഹം പറഞ്ഞു'; ബഷീര്‍ സ്‌മരണയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്
കൊച്ചി > രണ്ടു മനീഷികളുടെ കൂടിക്കാഴ്‌ച. വാക്കുകളേക്കാൾ മൗനം വാചാലമാകുന്ന നിമിഷങ്ങൾ. ബഷീറിന്റെ അളന്നുമുറിച്ച ചോദ്യങ്ങൾ. അതിലും ആറ്റിക്കുറുക്കിയ മറുപടിയോടെ ചുള്ളിക്കാട്. കടന്നുപോകുന്ന സമയത്തെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആത്മാവിനെക്കുറിച്ച് ബഷീർ വാചാലനാവുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ജൂൺ അഞ്ചിനെ രേഖപ്പെടുത്തുന്നതിങ്ങനെയാണ്. പോകാനിറങ്ങിയ എന്നെ ബഷീർ തിരിച്ചുവിളിച്ചു. ഗൗരവത്തിൽ ചോദിച്ചു: 'സാറേ, ഈ ലോകത്തില്‍ ഏറ്റവും വിലപിടിച്ച സാധനം എന്താണെന്നറിയമാമോ..? ഞാന്‍ പറഞ്ഞു, ഇല്ല'. വൈക്കം മുഹമ്മദിന്റെ ബഷീറിന്റെ ഓര്‍മ ദിനത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ബാലന്ദ്രന്‍ ചുള്ളിക്കാട് കുറിച്ചു. സമയത്തെ കുറിച്ച് ബഷീര്‍ പറഞ്ഞ ചുള്ളിക്കാടിനോട് പറഞ്ഞ വാക്കുകളായിരുന്നു അത്. 'പോകാനിറങ്ങിയ എന്നെ ബഷീര്‍ തിരിച്ചുവിളിച്ചു. ഗൗരവത്തില്‍ ചോദിച്ചു. ' സാറേ ഈ ലോകത്തില്‍ ഏറ്റവും വില പിടിച്ച സാധനം ഏതാണെന്നറിയാമോ?' ഞാന്‍ പറഞ്ഞു' ഇല്ല' തലപൊക്കി സൂര്യനെ ഒന്നുനോക്കിയിട്ട് അദ്ദേഹം പറഞ്ഞു ' സമയം. പടച്ചോന്‍ അത് എല്ലാവര്‍ക്കും അളന്നുകൊടുക്കുന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തേയും മനുഷ്യന്റെ ആത്മാവ് എണ്ണിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചാല്‍ കേള്‍ക്കാം,ശ്രദ്ധിക്കണം.' അദ്ദേഹം ഇരുകൈകളും ഉയര്‍ത്തി. ' മംഗളം'. ബഷീര്‍ വിടവാങ്ങിയിട്ട് 26 വര്‍ഷം തികയുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മങ്ങലേല്‍ക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു. ബഷീറിന്റെ വാക്കുകളും ചിത്രങ്ങളും പങ്കുവെച്ച് നിരവധി പേരാണ് ആ അതുല്യ സാഹിത്യകാരന്റെ സ്മരണ പുതുക്കുന്നത്. Read on deshabhimani.com