റെക്കോഡ് നേട്ടവുമായി വല്ലാര്‍പാടം ഐസിടിടി
കൊച്ചി വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ (ഐസിടിടി) തുടർച്ചയായി മൂന്നുമാസം 72,000 ടിഇയുകൾ കൈകാര്യം ചെയ്ത് റെക്കോഡ് നേട്ടത്തിൽ. ജൂലൈയിൽ 73,636 ടിഇയുവാണ് ഇവിടെ കൈകാര്യം ചെയ്‌തത്. എംഎസ്-സി അറോറ, എംഎസ്-സി ഡാർലിൻ, എംഎസ്-സി മരിയാഗ്രാസിയ തുടങ്ങിയ വൻകിട കണ്ടെയ്നർ യാനങ്ങൾ വിജയകരമായി കൈകാര്യം ചെയ്തു. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ പുതിയ ഷിപ് ടു ഷോർ (എസ്ടിഎസ്), ഇലക്ട്രിഫൈഡ് റബർ ടയേർഡ് ഗ്യാൻട്രി ക്രെയ്നുകൾ സ്ഥാപിച്ചു. യാർഡും വിപുലീകരിച്ചു. മൊത്തം ശേഷി പ്രതിവർഷം ഏകദേശം 1.4 ദശലക്ഷം ടിഇയു ആയി ഉയർത്തിയെന്നും ഡിപി വേൾഡ് കൊച്ചി അറിയിച്ചു. Read on deshabhimani.com