16 കോച്ചുമായി 
വന്ദേഭാരത്‌ സ്ലീപ്പർ ; പരമാവധി വേഗം 160 കിലോമീറ്റർ , ലോക്കോ പൈലറ്റുമാർക്ക്‌ ശുചിമുറി



തിരുവനന്തപുരം രാജ്യത്ത്‌ മൂന്നുമാസത്തിനുശേഷം സർവീസ്‌ ആരംഭിക്കുന്ന വന്ദേഭാരത്‌ സ്ലീപ്പറിന് 16 കോച്ച്‌. 823 ബെർത്താണ്‌ ഉണ്ടാകുക. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ്‌ സർവീസ്‌. ഫസ്‌റ്റ്‌ ക്ലാസ്‌ എസിക്ക്‌ ഒരുകോച്ചും 24 ബെർത്തും ഉണ്ടാകും. ടു ടയർ എസിക്ക്‌ നാല്‌ കോച്ചിലായി 188 ബെർത്തും 3 ടയർ എസിക്ക്‌ 11 കോച്ചിലായി 611 ബെർത്തും ഉണ്ടാകും. ബംഗളൂരുവിൽ  ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌(ബിഇഎംഎൽ) ആണ്‌ ട്രെയിൻ നിർമിക്കുന്നത്‌. സ്ലീപ്പറിന്റെ 
സവിശേഷതകൾ ● പരമാവധി വേഗം 160 കിലോമീറ്റർ ● ഭിന്നശേഷിക്കാർക്ക്‌ സ്പെഷ്യൽ ബെർത്തും ടോയ്‌ലറ്റ്‌ സൗകര്യവും ● അത്യാഹിതമുണ്ടായാൽ റിമോട്ട്‌ ഉപയോഗിച്ച്‌ തുറക്കാവുന്ന വാതിൽ ● ഫസ്റ്റ്‌ ക്ലാസ്‌ എസി കോച്ചിൽ ഷവറും ചൂടുവെള്ളവും ● റീഡിങ്‌ ലൈറ്റും യുഎസ്‌ബി ചാർജിങ്‌ സൗകര്യവും ● സൗകര്യപ്രദമായ ലഗേജ്‌ റൂം ● മികച്ച യാത്രാസൗകര്യം ● ലോക്കോ പൈലറ്റുമാർക്ക്‌ ശുചിമുറി രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു ട്രെയിനിൽ എൻജിൻ ഡ്രൈവർമാർക്ക്‌ ശുചുമുറി സൗകര്യം നൽകുന്നത്‌. പതിറ്റാണ്ടുകളായി ജീവനക്കാരും സംഘടനകളും ആവശ്യം ഉന്നയിക്കുകയായിരുന്നു. പാസഞ്ചർ, എക്സ്‌പ്രസ്‌, ഗുഡ്‌സ്‌ ട്രെയിനുകളിലും സൗകര്യം ഏർപ്പെടുത്തണമെന്നാണ്‌ ഇവരുടെ ആവശ്യം. Read on deshabhimani.com

Related News