എറണാകുളം–ബംഗളൂരു 
വന്ദേഭാരത്‌ സർവീസ്‌ ഇന്നുമുതൽ



കൊച്ചി പാലക്കാട് വഴിയുള്ള എറണാകുളം-–- ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ സർവീസ് ബുധനാഴ്‌ച ആരംഭിക്കും. ആഗസ്‌ത്‌ 26വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ്  പ്രത്യേക സർവീസ്. എറണാകുളം സൗത്തിൽ നിന്ന് ബംഗളുരു കന്റോൺമെന്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും സർവീസുണ്ടാകും. എറണാകുളത്ത് നിന്ന് പകൽ 12.50ന് പുറപ്പെട്ട് രാത്രി 10ന് ബംഗളുരു കന്റോൺമെന്റിലെത്തും. പിറ്റേന്ന് രാവിലെ 5.30ന്‌ തിരിച്ച് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. എട്ട് കോച്ചുള്ള ട്രെയിനിന് തൃശൂർ, പാലക്കാട്, പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്‌. എറണാകുളം -–- ബംഗളുരു വന്ദേഭാരത്‌ സമയക്രമം: എറണാകുളം –- പകൽ 12.50, തൃശൂർ –- 1.53, പാലക്കാട് –- 3.15, പോത്തനൂർ –- 4.13, തിരുപ്പൂർ –- 4.58, ഈറോഡ്–- 5.45, സേലം –- 6.33, ബംഗളുരു കന്റോൺമെന്റ് –- രാത്രി 10. ബംഗളുരു –- - എറണാകുളം സമയക്രമം: ബംഗളുരു കന്റോൺമെന്റ് –-രാവിലെ -5.30, സേലം –-8.58, ഈറോഡ് –-9.50, തിരുപ്പൂർ –-10.33, പോത്തനൂർ –-11.15, പാലക്കാട് –-12.08, തൃശൂർ –-1.18, എറണാകുളം –-2.20. എസി ചെയർ കാറിന് 1,465 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2,945 രൂപയുമാണ് നിരക്ക്. പരീക്ഷണാർഥമുള്ള സർവീസ്‌ യാത്രക്കാരുടെ പ്രതികരണമനുസരിച്ചാകും തുടരുന്നത്‌ തീരുമാനിക്കുക.   Read on deshabhimani.com

Related News