വറ്റ മീൻ പ്രദർശനകൃഷിക്ക്‌ 
കുമ്പളങ്ങിയിൽ തുടക്കം



കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിഴിഞ്ഞം ഹാച്ചറിയിൽ കൃത്രിമ പ്രജനനത്തിലൂടെ ഉൽപ്പാദിപ്പിച്ച വറ്റ മീൻകുഞ്ഞുങ്ങളെ ഉപയോഗിച്ച് എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം (കെവികെ) നടത്തുന്ന പ്രദർശനകൃഷിക്ക് കുമ്പളങ്ങിയിൽ തുടക്കമായി. വറ്റ മീൻ കുഞ്ഞുങ്ങളെ കുമ്പളങ്ങി അമ സ്റ്റെയ്സ് ആൻഡ് ട്രെയിൽസ് ഷേർലിസ് എന്റെ കുമ്പളങ്ങി ഹോം സ്റ്റൈയിലെ കുളത്തിൽ നിക്ഷേപിച്ച്‌ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. കെ ജെ മാക്‌സി എംഎൽഎ അധ്യക്ഷനായി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് മുഖ്യാതിഥിയായി. കെവികെയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ കൃത്യമായ ഇടവേളകളിൽ മീനുകളുടെ വളർച്ചയും തീറ്റയുടെ അളവും ജല ഗുണനിലവാരവും നിരീക്ഷിക്കും. 15 മാസംവരെ നീളുന്ന പ്രദർശനകൃഷിയിൽ മീൻ ശരാശരി ഒന്നരക്കിലോ ഗ്രാം തൂക്കത്തിൽ വളരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, ഡോ. ബി സന്തോഷ്, ഷിനോജ് സുബ്രഹ്മണ്യം, ഡോ. ബഹ്റ, കെ ബെൻസൺ, അലക്സ് കെ നൈനാൻ, പ്രേമചന്ദ്ര ഭട്ട്, ദിപു കുഞ്ഞുകുട്ടി, നിതാ സുനിൽ, അഡ്വ. മേരി ഹർഷ, രേഖ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News