വയലാറിൽ ഡിസിസി അംഗമടക്കം കോൺഗ്രസ്, ആർഎസ്എസ് പ്രവർത്തകർ സിപിഐ എമ്മിനൊപ്പം
വയലാർ > വിവിധ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. സമ്മേളനം ഏരിയ സെക്രട്ടറി പി കെ സാബു ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം എൻ പി ഷിബു ചെങ്കൊടി കൈമാറി. ഡിസിസി അംഗവും മുൻ പഞ്ചായത്തംഗവുമായ ടി വിജയപ്പൻ കോൺഗ്രസ് പ്രവർത്തകരായ കുര്യൻ, ഷാജി, ആർഎസ്എസ് പ്രവർത്തകൻ കൊല്ലാപറമ്പിൽ രാജൻ, ബിജെപി പ്രവർത്തകരായ കണ്ണൻ, പൊടിയൻ, മോഹനൻ, സിപിഐ പ്രവർത്തകരായ സീന, ബാബു എന്നിവരാണ് കുടുംബസമേതം സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി ബാഹുലേയൻ, എം ജി നായർ, ലോക്കൽ സെക്രട്ടറി യു ജി ഉണ്ണി എന്നിവർ പങ്കെടുത്തു. Read on deshabhimani.com