വയോമിത്രം പദ്ധതിയ്‌ക്ക് 27.5 കോടി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം> സാമൂഹ്യനീതി വകുപ്പിന് കീഴിലെ സാമൂഹ്യസുരക്ഷാ മിഷൻ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്‌ക്ക് 27.5 കോടി രൂപ അനുവദിച്ചതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. നഗരസഭകളുമായി ചേർന്ന് 65 ന് മുകളിലുള്ളവർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, മരുന്ന്, കൗൺസിലിംഗ്, പാലിയേറ്റീവ് സേവനം, ഹെൽപ്പ് ഡെസ്‌കിന്റെ സേവനം, വാതിൽപ്പടി സേവനം എന്നിവ നൽകി ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് വയോമിത്രം. Read on deshabhimani.com