വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം; വെള്ളാപ്പള്ളി നടേശൻ



ആലപ്പുഴ > പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഹങ്കാരത്തിൻ്റെ ആൾ രൂപമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ. ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജാവും രാജ്ഞിയും രാജ്യവുമെല്ലാം താനാണെന്ന ഭാവത്തിലാണ് സതീശന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ഒരുപാട് ആളുകൾ സതീശനെ സഹിക്കുകയാണ് സഹിച്ച് സഹിച്ച് പലരുടേയും നെല്ലിപലക കണ്ടു. സതീശനെ അധികാര മോഹിയെന്ന് പരാമർശിക്കരുതെന്ന കെ സുധാകരൻ്റെ പ്രതികരണം വിനയം കൊണ്ട് ഉണ്ടായതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. Read on deshabhimani.com

Related News