ദുരിതാശ്വാസനിധി വെട്ടിച്ച് 
കൊണ്ടുപോകില്ല: 
വി ഡി സതീശൻ



തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുന്ന തുക ആരെങ്കിലും വെട്ടിച്ചുകൊണ്ടുപോകുമെന്ന്‌ കരുതുന്നില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ദുരിതാശ്വാസ നിധിയിലേക്ക്‌ പണം കൊടുക്കരുതെന്നതല്ല. കൊടുക്കണമെന്നുതന്നെയാണ്‌ പറഞ്ഞത്‌.   എത്രകോടി രൂപയാണ്‌ വയനാടിന്‌ വേണ്ടിവരുന്നതെന്ന്‌ കണക്കാക്കി അതത്രയും ചെലവഴിക്കണം. വയനാട്ടിലെ ഏതെല്ലാം കാര്യത്തിനായി ആ തുക ഉപയോഗിച്ചുവെന്ന്‌ പറയണം. പുനരധിവാസത്തിനായി യുഡിഎഫ്‌ മാസ്‌റ്റർപ്ലാൻ തയ്യാറാക്കി സർക്കാരിന്‌ നൽകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. Read on deshabhimani.com

Related News