ഒമിക്രോൺ ഉപ വകഭേദം; ജനിതകശ്രേണീകരണ പരിശോധന കൂടുതൽ സാമ്പിളുകളിൽ നടത്തും: മന്ത്രി വീണാ ജോർജ്ജ്



ആലപ്പുഴ> ഒമിക്രോൺ ഉപ വകഭേദം ഇന്ത്യയിലും റിപ്പോർട്ട്‌ ചെയ്‌ത സാഹചര്യത്തിൽ ജനിതക ശ്രേണീകരണ പരിശോധന കൂടുതൽ സാമ്പിളുകളിൽ നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ആലപ്പുഴയിൽ മാധ്യമപ്രവർത്തകരെ മന്ത്രി അറിയിച്ചു. "ചൈനയിലെ സാഹചര്യം നമ്മുടേതിൽ നിന്ന് വ്യത്യസ്‌തമാണ്. സംസ്ഥാനം സജ്ജമാണ്. ആശങ്കപ്പെടേണ്ട അവസ്ഥയില്ല. വേണ്ട ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. വൈറസിന് ജനിതകമാറ്റം വരുന്നുണ്ടോയെന്നും പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോയെന്നും കൃത്യമായി പരിശോധിച്ച് പോരുന്നുണ്ടായിരുന്നു. ഉത്സവ സീസൺ, ക്രിസ്‌മസ്– പുതുവത്സര ആഘോഷങ്ങൾ വരുന്നതിനാൽ ജാഗ്രത വേണം. ജില്ലകൾക്ക് പ്രത്യേകം ജാഗ്രതാ നിർദേശം നൽകി. വാക്സിനേഷൻ സെന്ററുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തണം. പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ശ്രദ്ധിക്കണം"– വീണാ ജോർജ്‌ പറഞ്ഞു. Read on deshabhimani.com

Related News