‘തോന്നുമ്പോൾ കയറിക്കാണാൻ ഞാൻ വഴിയമ്പലമല്ല’ ; യുഡിഎഫ് സ്ഥാനാർഥികൾക്ക് സന്ദർശനം നിഷേധിച്ച് വെള്ളാപ്പളളി
കൊല്ലം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യഹരിദാസിന് തോന്നുമ്പോൾ കയറിക്കാണാൻ താൻ വഴിയമ്പലമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രമ്യ ഹരിദാസിന് സൗകര്യം ഉള്ളപ്പോൾ തന്നെ കാണണമെന്ന് പറഞ്ഞാൽ നടക്കില്ല. ചേലക്കരയിൽ രമ്യ ഹരിദാസിന് സാധ്യതയില്ല. അവിടെ എൽഡിഎഫിന് തന്നെയാകും മുൻതൂക്കം. യുഡിഎഫ് സ്ഥാനാർഥികൾ കാണണമെന്ന് പറഞ്ഞ് വിളിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപ തെരഞ്ഞെടുപ്പിൽ പൂരം വലിയ ചർച്ച ആകുമെന്ന് തോന്നുന്നില്ല. വിഷയം ചിലപ്പോൾ ചേലക്കരയിൽ ചർച്ചയായാൽപോലും വലിയ കാര്യമാകുമെന്ന് തോന്നുന്നില്ല. പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ്–- വെള്ളാപ്പള്ളി പറഞ്ഞു. Read on deshabhimani.com