വി എസ്‌ ചന്ദ്രശേഖരന്റെ 
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 
10ന്‌ വിധി



കൊച്ചി  > നടിയെ പീഡിപ്പിച്ചെന്ന കേസിൽ ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 10ന്‌ വിധി പറയും. ചന്ദ്രശേഖരൻ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ ശനിയാഴ്ച കോടതിക്ക്‌ കൈമാറി. നടിയെ പീഡിപ്പിച്ച കേസിലെ മുൻകൂർ ജാമ്യഹർജികൾക്കൊപ്പം ചന്ദ്രശേഖരന്റെ ഹർജിയിലും കഴിഞ്ഞദിവസം വിധി പറയാനിരിക്കെയാണ് അതിജീവിതയെ സ്വാധീനിച്ചെന്ന കേസിന്റെ കാര്യം പ്രോസിക്യൂഷൻ ഉന്നയിച്ചത്. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്ക് മാറ്റിയത്. Read on deshabhimani.com

Related News