സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ



പാലക്കാട്> പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ അറസ്റ്റിൽ. നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ബജരംഗദൾ ജില്ലാ സംയോജക് വി സുശാസനൻ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂർ പൊലിസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മതസ്പർധ വളർത്തൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎച്ച്പി നേതാക്കൾ സ്കൂളിലെത്തിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു  അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകകയും ചെയ്തു. ഇതിന് പിന്നാലെയാണ് അധ്യാപകർ പൊലീസിൽ പരാതി നൽകിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്ത് ചിറ്റൂർ സബ്ജയിലിലേക്ക് മാറ്റി. Read on deshabhimani.com

Related News