പി സതീദേവിക്ക് വിനോദിനി നാലപ്പാടം അവാര്‍ഡ്



കാഞ്ഞങ്ങാട്‌ > മഹിളാ അസോസിയേഷന്‍ ചെയർപേഴ്സൻ പി സതീദേവിക്ക് വിനോദിനി നാലപ്പാടം അവാര്‍ഡ്. വിനോദിനി നാലപ്പാടത്തിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2025 ലെ പത്താമത് അവാര്‍ഡ് മുന്‍ എംപി യും, സിപിഐ എം കേന്ദ്ര കമ്മിറ്റി മെമ്പറും, കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ അഡ്വപി സതീദേവിക്ക്സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഡ്വപി അപ്പുകുട്ടന്‍, ഇപത്മാവതി, ഡോസി ബാലന്‍, എംവി രാഘവന്‍, ടികെനാരായണന്‍, എന്‍ഗംഗാധരന്‍, കെമോഹനന്‍, സുരേഷ്കുമാര്‍ നീലേശ്വരം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. തുളുനാട് മാസികയും സിപിഐ(എം) നാലപ്പാടം ബ്രാഞ്ചും സംയുക്തമായി 2025 ജനുവരി മാസം നടത്തുന്ന വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് ശില്പവും പ്രശംസാപത്രവും സമര്‍പ്പിക്കും. പത്രസമ്മേളനത്തില്‍ അഡ്വ പി അപ്പുകുട്ടന്‍, ഇ പത്മാവതി, ഡോ സി ബാലന്‍,എം വി രാഘവന്‍, ,കുമാരന്‍ നാലപ്പാടം,സുരേഷ്കുമാര്‍ നീലേശ്വരം എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News