വിഴിഞ്ഞം തുറമുഖം പദ്ധതി; സപ്ലിമെന്ററി കരാറിൽ ഒപ്പുവച്ചു



തിരുവനന്തപുരം > സംസ്ഥാന സർക്കാരും അദാനി പോർട്ടും വിഴിഞ്ഞം അനുബന്ധ കരാർ ഉപ്പിട്ടു. പുതിയ കരാർ പ്രകാരം 2028 ൽ പദ്ധതിയുടെ മറ്റ് ഘട്ടങ്ങൾ പൂർത്തിയാക്കും. പഴയ കരാർ പ്രകാരം 2039 ൽ മാത്രമാകും വരുമാനം ലഭിക്കുക. പുതിയ കരാർ പ്രകാരം 2034 മുതൽ വരുമാനം ലഭിക്കുമെന്ന് കരാർ ഒപ്പിട്ടതിന് ശേഷം തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിവർഷം സ്ഥാപിത ശേഷി 45 ലക്ഷം ടിഇയു ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ പ്രവർത്തനം 95 ശതമാനം പൂർത്തിയായി. ആദ്യഘട്ടത്തിന്റെ കമ്മീഷനിങ് ഡിസംബർ അവസാനമോ ജനുവരി ആദ്യമോ നടക്കും. Read on deshabhimani.com

Related News