വി കെ പ്രകാശിന്റെ ജാമ്യഹർജി നാളെ
കൊച്ചി > യുവ കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി കെ പ്രകാശ് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി . സിനിമയുടെ കഥ പറയാൻ ഹോട്ടൽമുറിയിൽ എത്തിയപ്പോൾ ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരിക്ക് ക്രിമിനൽപശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. 2022 ഏപ്രിൽ നാലിനാണ് സംഭവമെന്നും കൊല്ലത്തെ ഹോട്ടൽ മുറിയിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് കൊച്ചി സ്വദേശിനി ഡിജിപിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. Read on deshabhimani.com