സമകാലിക പ്രശ്‌നങ്ങളിൽ ശബ്ദമുയർത്തണം: ആതവൻ ദീക്ഷണ്യ
കണ്ണൂർ > സാമൂഹിക അസമത്വങ്ങൾക്കെതിരെ സാഹിത്യ,സാംസ്‌കാരിക രംഗം മുന്നോട്ടുവരണമെന്ന് തമിഴ് സാഹിത്യകാരൻ ആതവൻ ദീക്ഷണ്യ. കാൽപ്പനികതയിൽ അഭിരമിക്കാതെ സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തണം. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണതയ്‌ക്കും കോർപറേറ്റുവൽക്കരണത്തിനുമെതിരെ നിലയ്‌ക്കാത്ത പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. ചരിത്രത്തെ തമസ്‌കരിക്കാനും പുരാണങ്ങളെയും വേദങ്ങളെയും ചരിത്രമായി പ്രചരിപ്പിക്കാനും ആസൂത്രിത ശ്രമങ്ങൾ നടക്കുകയാണ്. ചരിത്രവസ്‌തുതകളെ തെറ്റായി വ്യാഖ്യാനിച്ച് പുതുതലമുറയെ വഴിതെറ്റിക്കാൻ എൻസിഇആർടിപോലുള്ള ഔദ്യോഗിക സംവിധാനത്തെയും ഉപയോഗിക്കുന്നു. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ എഴുത്തുകാരും പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com