പേരാമ്പ്രയിൽ മതിലിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ മധ്യവയസ്‌ക്കൻ മരിച്ചു



പേരാമ്പ്ര> അയൽ വീടിന്റെ മതിലിടിഞ്ഞു വീണ് മണ്ണിന്നടിയിൽ കുടുങ്ങിയ മധ്യവയസ്‌കൻ മരിച്ചു. പേരാമ്പ്ര പരപ്പിലെ പാറേന്റെ മീത്തൽ നാരായണക്കുറുപ്പ് (67) ആണ് മരിച്ചത്. പൂർണമായും മണ്ണിന്നടിയിലായ ഇയാളെ രണ്ടര മണിക്കൂറിന് ശേഷം വീടിന്റെ ചുമർ പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. Read on deshabhimani.com

Related News