മാലിന്യസംസ്കരണത്തെ കുറിച്ച്‌ വിദ്യാർഥികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കും; മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം> മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന അഭ്യർത്ഥന മാനിച്ച് വിദ്യാർഥികളുമായി മന്ത്രി വി ശിവൻകുട്ടി കൂടിക്കാഴ്ച നടത്തി. ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളാണ് മന്ത്രിയെ കാണാൻ എത്തിയത്. സോഷ്യൽക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട്  നൂതന ആശയങ്ങൾ അവതരിപ്പിക്കാനാണ് വിദ്യാർഥികൾ മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയത്. വിദ്യാർഥികൾ മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ മികച്ചതാണെന്നും ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി നടപ്പാക്കുന്നതിന്റെ  ഭാഗമായി ഇക്കാര്യങ്ങൾ പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു. Read on deshabhimani.com

Related News