നീർപക്ഷികൾക്ക് ഇഷ്ടമാണ് കണ്ണൂർ: കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ 108ശതമാനം വർധന
കണ്ണൂർ > ജില്ലയിൽ കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ 108ശതമാനം വർധന. ചേരക്കൊക്കുകൾ ജില്ലയിൽ താമസമുറപ്പിച്ചെന്നും സർവെ റിപ്പോർട്. വനം വകുപ്പ് സാമൂഹ്യ വനവത്‌കരണ വിഭാഗവും മലബാർ അവയർനെസ് ആൻഡ് റസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫും(മാർക്ക്) ചേർന്ന് നടത്തിയ സർവെയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം 800 കൊറ്റില്ലങ്ങളാണ് ജില്ലയിൽ കണ്ടെത്തിയത്. ഈ വർഷത്തെ സർവെയിൽ 1752 കൂടുകളാണ് കണ്ടെത്തിയത്. 12 ഇനം നീർപക്ഷികളെയാണ് ജില്ലയിൽ കണ്ടെത്തിയത്. കുളക്കൊക്ക്, കിന്നരി നീർക്കാക്ക എന്നിവയുടെ കൊറ്റില്ലങ്ങളിൽ വൻവർധനയാണുള്ളത്. കഴിഞ്ഞവർഷം കുളക്കൊക്കുകളും 535 കൂടുകളാണ് സർവെയിൽ കണ്ടെത്തിയതെങ്കിൽ ഈ വർഷം 1165ആയി ഉയർന്നു. കിന്നരി നീർക്കാക്കളുടെ കൂടുകളിൽ 239ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായത്. കഴിഞ്ഞ വർഷം 59കൂടുണ്ടായിരുന്നതിൽ നിന്ന് 200ലേക്കാണ് ഉയർന്നത്. Read on deshabhimani.com