തേയിലത്തോട്ടങ്ങൾ ഉണർന്നു ജീവിതം തളിർക്കുന്നു ; പുത്തുമലയിൽ കൊളുന്ത് നുള്ളൽ പുനരാരംഭിച്ചു
മേപ്പാടി ഉരുൾപൊട്ടൽ ദുരിതത്തിൽനിന്ന് അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പുത്തുമലയിലെ തേയിലത്തോട്ടങ്ങളിൽ കൊളുന്ത് നുള്ളൽ പുനരാരംഭിച്ചു. 16 ദിവസത്തിനുശേഷമാണ് തേയില നുള്ളൽ ആരംഭിച്ചത്. മൂന്ന് ഡിവിഷനുകളുള്ള സെന്റിനൽ റോക്ക് എസ്‌റ്റേറ്റിൽ പുത്തുമല ഡിവിഷനിൽ മാത്രമാണ് തേയിലനുള്ളൽ ആരംഭിച്ചത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും തോട്ടങ്ങളിലെ തൊഴിലാളികൾ പുത്തുമലയിൽ ജോലിക്കെത്തിയിരുന്നു. നൂറ് തൊഴിലാളികളാണ് എത്തിയത്. ഇവിടെനിന്ന് ശേഖരിച്ച തേയില അരപ്പറ്റിയിലെ ഫാക്ടറിയിലേക്കാണ് കൊണ്ടുപോയത്. ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈയിലെ ഫാക്ടറി അടച്ചിട്ടിരിക്കുകയാണ്. ഫാക്ടറി ക്വാർട്ടേഴ്‌സ് പൂർണമായും ഒലിച്ചുപോയിരുന്നു. തൊഴിലാളികളെ കാണാതായിട്ടുണ്ട്. തോട്ടം ഉടമകളായ ഹാരിസൺസ് പ്രതിനിധികൾ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തിയിട്ടുണ്ട്. മുണ്ടക്കൈയിലെ തോട്ടങ്ങളിൽ തേയില പറിക്കാൻ പാകമായി നിൽക്കുകയാണ്. എന്നാൽ അധികൃതരുടെ അനുമതിയില്ലാത്തതിനാൽ കൊളുന്ത് നുള്ളൽ ആരംഭിച്ചിട്ടില്ല. Read on deshabhimani.com