വയനാട് പുനരധിവാസത്തിനായി നെടുമ്പാറ, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ: കെ രാജൻ
തിരുവനന്തപുരം > വയനാട് പുനരധിവാസത്തിനായി നെടുമ്പാറ, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. വാർത്താ സമ്മേളനത്തിലായിരുന്നു രണ്ട് എസ്‌റ്റേറ്റുകളും പുനരധിവാസത്തിന് പരിഗണിക്കുന്നതിനായി മന്ത്രി അറിയിച്ചത്. പരിശോധിച്ച ഒൻപത് പ്ലാന്റേഷനുകൾ സുരക്ഷിതമാണെന്ന റിപ്പോർട്ട് കിട്ടിയതായും മന്ത്രി കൂട്ടിച്ചേർത്തു. ‘ഏറ്റെടുക്കേണ്ട ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയിരുന്നു. ഭൂമിയ്ക്ക് നഷ്ട പരിഹാരം നൽകാമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി വിധി കിട്ടിയാൽ മണിക്കൂറുകൾക്കകം നടപടിയുമായി മുന്നോട്ട് പോകും. മനുഷ്യത്വമുള്ള കോടതി അനുകൂല നടപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’-–- മന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിന് നമ്മുടെ മുമ്പിൽ മറ്റ് മോഡലുകൾ ഇല്ല. എല്ലാം നഷ്ടമായവരെ ഒരുമിച്ച് താമസിപ്പിക്കുക എന്ന ആശയത്തിലാണ് കേരളം എത്തിയത്. അങ്ങനെയാണ് ടൗൺഷിപ്പിലേക്ക് എത്തിയത്. ജോൺ മത്തായി നടത്തിയ പഠനത്തിൽ ഒൻപത് എസ്റ്റേറ്റുകൾ ടൗൺഷിപ് ഉണ്ടാക്കാൻ യോഗ്യമാണ്. നെടുമ്പാല എസ്റ്റേറ്റ്, എൽസ്റ്റോൺ എസ്റ്റേറ്റ് എന്നീ രണ്ട് എസ്റ്റേറ്റുകൾ സർക്കാർ ഇതിനായി ഏറ്റെടുക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ ഭൂമി വാങ്ങാൻ ഉള്ള നടപടി സ്വീകരിക്കുമെന്നും- മന്ത്രി കെ രാജൻ അറിയിച്ചു. Read on deshabhimani.com