വയനാടിന് കൈത്താങ്ങുമായി കൂടുതൽ പേർ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം



തിരുവനന്തപുരം > ദുരന്തമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാവാൻ കൂടുതൽ പേർ. നിരവധി പേരാണ് ദുരിതാശ്വാസ സഹായവുമായി എത്തുന്നത്. ദേശാഭിമാനി ജീവനക്കാർ 50 ലക്ഷം രൂപ കൈമാറി. സീഷോർ ഗ്രൂപ്പിന്റെ ഭാ​ഗമായി മുഹമ്മദ് അലി 50 ലക്ഷം രൂപയും ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി സി സി) 20 ലക്ഷം രൂപയും കൈമാറി. സിനിമ താരങ്ങളായ ജോജു ജോർജ് 5 ലക്ഷവും സിനിമാതാരവും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി പി കുഞ്ഞി കൃഷ്ണൻമാസ്റ്റർ ഒരുമാസത്തെ പെൻഷൻ തുകയും സംഭാവന നൽകി. ഗായിക റിമി ടോമി 5 ലക്ഷവും നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർ അൽ മുക്താദിർ ഗ്രൂപ്പ് - 10 ലക്ഷം രൂപ തൃക്കാക്കര സഹകരണ ആശുപത്രി - 10 ലക്ഷം രൂപ പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് - 10 ലക്ഷം രൂപ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ - 10 ലക്ഷം രൂപ സാഹിത്യകാരൻ ടി പത്മനാഭൻ - അഞ്ച് ലക്ഷം രൂപ സിപിഐ എം എംഎൽഎമാർ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതം സിപിഐ എം എംപിമാർ ഒരുമാസത്തെ ശമ്പളം ഒരു ലക്ഷം രൂപ വീതം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമായ 50,000 രൂപ യുട്യൂബർമാരായ ജിസ്മയും വിമലും - രണ്ട് ലക്ഷം രൂപ ജോസ് ഗോൾഡ്, കോട്ടയം - രണ്ട് ലക്ഷം രൂപ അറ്റ്ലസ് കിച്ചൺ ആൻഡ് കമ്പനി സ്ഥാപകൻ ഷാജഹാനും ഇന്റീരിയർ എംഡി ഷാജിത ഷാജിയും ചേർന്ന് - ഒന്നര ലക്ഷം രൂപ കൊച്ചിൻ കാൻസർ സെൻ്റർ - ഒരു ലക്ഷം രൂപ സർക്കാർ ഡെന്റൽ കോളജ് വിദ്യാർഥി യൂണിയൻ, കോട്ടയം - 45,000 രൂപ പുതുശ്ശേരി കതിർകാമം മണ്ഡലം എംഎൽഎ കെ പി എസ് രമേഷ്  ഒരു മാസത്തെ ശമ്പളം  48,450 രൂപ മുൻ എംപി എ എം ആരിഫ് ഒരു മാസത്തെ പെൻഷൻ തുക 28,000 രൂപ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൊച്ചുമകൻ ഇഷാൻ വിജയ് - 12,530 രൂപ Read on deshabhimani.com

Related News