വയനാടിനായി ഒരു കോടി രൂപ നൽകി ചിരഞ്ജീവിയും രാം ചരണും; സഹായവുമായി കൂടുതൽ പേർ



വയനാട്> ദുരന്തമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങാവാൻ കൂടുതൽ പേർ രം​ഗത്ത്. തെലു​ങ്ക് ചലച്ചിത്രതാരം ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി. കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഎസ്എസ്ഐഎ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇത് കൂടാതെ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി (10 ലക്ഷം രൂപ),  കേരള ഫോക് ലോർ അക്കാദമി (അഞ്ച് ലക്ഷം രൂപ), മേജർ രവി (രണ്ട് ലക്ഷം രൂപ), പുല്‍പ്പള്ളി ക്ഷീരസംഘം പ്രതിനിധികള്‍ (2.5 ലക്ഷം രൂപ), തൃശ്ശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഒരുമാസത്തെ ശമ്പളം, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ ഒരു മാസത്തെ ശമ്പളം, കെ.പി.മോഹനൻ എം.എൽ.എ ഒരു മാസത്തെ ശമ്പളം, കോഴിക്കോട് എന്‍ഐപിഎംഎസ് അക്കാദമി (50,000 രൂപ), കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ ജി എസ് ശ്രീജിഷും ഭാര്യ ഷിജി സി കെയും ചേർന്ന് (ഒരു ലക്ഷം രൂപ) എന്നിങ്ങനെയും നിധിയിലേക്ക് തുക കൈമാറി. Read on deshabhimani.com

Related News