'ഇവരോടൊക്കെ എന്ത് സമാധാനമാണ് പറയുക'; ദുരന്തഭൂമിയിൽ അച്ഛനെ തിരയുന്ന മകനെ കണ്ട് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ



കൽപ്പറ്റ> വയനാട് ദുരന്തബാധിത മേഖലയിൽ കാണാതായ  അച്ഛനെ തിരയുന്ന മകനെ കണ്ട് സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ. ‘ഇതു കണ്ടിട്ട് എന്താ പറയാ, വല്ലാത്ത ഒരു അനുഭവമായി പോയിത്. ഇങ്ങനെ ഒരു കാഴ്ചയ്ക്ക് സാക്ഷിയാവേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരുക്കലും ചിന്തിച്ചതല്ല. ഇവരോട് ഞാൻ എന്തുത്തരമാണ് പറയുക. അവരുടെ ചോദ്യത്തിന് ഒരു ഉത്തരവുമില്ല. അവരെ രക്ഷിക്കാൻ ശ്രമിക്കുക. അത്രയേ ഉള്ളൂ...‘- എന്നുപറഞ്ഞാണ് അദ്ദേഹം കരഞ്ഞത്. വയനാട്  ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തിരച്ചിലിൽ മന്ത്രി എ കെ ശശീന്ദ്രനും ഞായറാഴ്ച പങ്കളായായിരുന്നു. ഇതിനിടയിലാണ് ഉരുൾപൊട്ടലിൽ കാണാതായ അച്ഛനെ തിരയുന്ന മകനെ മന്ത്രി കണ്ടത്. കുട്ടി അടുത്തേക്ക് വന്നതോടെ മന്ത്രി വികാരാധീനനായി. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മന്ത്രി വിതുമ്പി. ‘ഈ കാഴ്ച നമുക്ക് ഇത്ര പ്രയാസമുണ്ടെങ്കിൽ അവരുടെ കാര്യമെന്താകും. അവരെ രക്ഷിക്കാൻ, സഹായിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യുക. ആത്മവിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ആ കാര്യത്തിൽ സർക്കാർ പ്രതിബന്ധതയോടെ പ്രവർത്തിക്കും.‘- മന്ത്രി പറഞ്ഞു.     Read on deshabhimani.com

Related News