ലോകത്തിന് മാതൃകയാകുന്നരീതിയിൽ വയനാട്ടിൽ പുനരധിവാസം നടപ്പാക്കും: എം വി ഗോവിന്ദൻ
പൊന്നാനി> ലോകത്തിന് മാതൃകയാകുന്നരീതിയിൽ വയനാട്ടിലെ പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവോദയ കോടിയേരി ബാലകൃഷ്ണൻ പുരസ്കാരം വിതരണംചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ നഗരം ടൗൺ പ്ലാനോടുകൂടി പുനരധിവാസം രൂപപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ ദുരന്തമാണുണ്ടായത്. മുഖ്യമന്ത്രിയും സർക്കാരും ഉറച്ച നിലപാട് സ്വീകരിച്ചു. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ പരസ്‌പര സംഘർഷത്തിലേക്ക് നീങ്ങാതെ ഒരേമനസ്സോടെ സമീപിക്കാൻ സർക്കാരിനായി. എല്ലാവിഭാഗത്തിലുമുള്ള ആയിരങ്ങളാണ് സന്നദ്ധ പ്രവർത്തകരായി രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇത് കേരളത്തിന്റെമാത്രം രീതിയാണ്. ഈ മാതൃക പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണം– എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com