ഇനി കണ്ടെത്താനുള്ളത് 206 പേരെ



മേപ്പാടി > വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 206 പേരെ. 215 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 98പുരുഷന്മാരും 87 സ്ത്രീകളും 30 കുട്ടികളുമാണുള്ളത്. 143  ശരീരഭാ​ഗങ്ങൾ ഇതുവരെ കണ്ടെത്തി. 212 മൃതദേഹങ്ങളുടെയും 140 ശരീര ഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കി. 148 മൃതദേഹം ബന്ധുകള്‍ തിരിച്ചറിഞ്ഞു. 119 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 67 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളുമാണുള്ളത്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി. 504 പേരെ ദുരന്തപ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചു. ഇതിൽ 81 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ഇപ്പോൾ ചികിത്സയിലുണ്ട്. 205 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഉരുൾപൊട്ടൽദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച പത്ത് ക്യാമ്പുകളിലായി 1707 പേർ കഴിയുന്നുണ്ട്. Read on deshabhimani.com

Related News