തിരിച്ചറിയാനുള്ളത് 70 മൃതദേഹം
മേപ്പാടി > വയനാട് ദുരന്തത്തിൽ മരിച്ച 171 പേരുടെ മൃതദേഹം ബന്ധുകള്‍ തിരിച്ചറിഞ്ഞു. ഇതുവരെ 219 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 96 പുരുഷന്മാരും 87 സ്ത്രീകളും 36 കുട്ടികളുമാണ്. 154 ശരീര ഭാഗങ്ങൾ കണ്ടെത്തി. 219 മൃതദേഹങ്ങളുടെയും 154 ശരീരഭാഗങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കി. 135 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് കൈമാറി. 70 മൃതദേഹങ്ങളും 122 ശരീരഭാഗങ്ങളും ഇനി തിരിച്ചറിയാനുണ്ട്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി. 541 പേരെയാണ് ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചത്. 96 പേർ ഇപ്പോൾ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ദുരന്തഭൂമിയിലുണ്ടായിരുന്ന 206 പേരെകുറിച്ച് വിവരമില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. Read on deshabhimani.com