വയനാട്ടിൽ 21 സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി നാമനിര്‍ദേശ പത്രിക സമർപ്പിക്കുന്നു


വയനാട് > വയനാട്‌ ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് പത്രികകള്‍ സമര്‍പ്പണം പൂര്‍ത്തിയായത്.  നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28  ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. സത്യന്‍ മൊകേരി, പ്രിയങ്ക ഗാന്ധി, നവ്യാ ഹരിദാസ്, ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്, ദുഗ്ഗിറാല നാഗേശ്വര റാവൂ, സ്വതന്ത്ര സ്ഥാനാര്‍ഥികളായ രുഗ്മിണി, സോനു സിങ് യാദവ് ,ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എ പി ജെ, ജുമാന്‍ വി.എസ് എന്നിവർ മുന്‍ദിവസങ്ങളില്‍ ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡി ആര്‍ മേഘശ്രീക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എ സീത, ഗോപാല്‍ സ്വരൂപ് ഗാന്ധി, ബാബു,  എ സി സിനോജ്, കെ സദാനന്ദന്‍, ഇസ്മയില്‍ സബിഉള്ള, സന്തോഷ് ജോസഫ്, ആര്‍. രാജന്‍, അജിത്ത് കുമാര്‍ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂര്‍മുഹമ്മദ്  എന്നിവർ വെളളിയാഴ്ച പത്രിക സമര്‍പ്പിച്ചു. Read on deshabhimani.com

Related News