കോതമംഗലത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു

പ്രതീകാത്മകചിത്രം


കോതമം​ഗലം > കോതമം​ഗലം കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പാറയ്ക്കൽ അവറാച്ചനാണ് (75) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച‌ രാവിലെ 6.30നായിരുന്നു സംഭവം. സ്വകാര്യവ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കാട്ടാന ആക്രമിക്കുകയായിരുന്നു. Read on deshabhimani.com

Related News