വാൽപ്പാറയിൽ കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു



തൃശൂർ > വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ 10 നായിരുന്നു ആക്രമണം. രാത്രി ഒരുമണിയോടെ കാട്ടാനക്കൂട്ടം തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. മറ്റ് നാലുപേർക്കും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ​ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു.   Read on deshabhimani.com

Related News