ദമ്പതികളുടെ വാടക വീട്ടില്‍ വന്‍ കഞ്ചാവുവേട്ട; ഭാര്യ അറസ്റ്റില്‍
നെടുമങ്ങാട്> ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 20 കിലോയിലേറെ കഞ്ചാവ് പിടികൂടി. ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്(24), ഭുവനേശ്വരി(23)എന്നിവർ താമസിക്കുന്ന നെടുമങ്ങാട് മഞ്ച ചാമ്പുപുര വീട്ടിലാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘം എത്തിയപ്പോഴേക്കും മനോജ് ഓടി രക്ഷപ്പെട്ടു. ഭാര്യയെ പൊലീസ് അറസ്‌റ്റുചെയ്‌തു. ദമ്പതികൾ വിവിധ വീടുകള്‍ വാടകയ്ക്കെടുത്ത് കഞ്ചാവു സ്റ്റോക്കു ചെയ്ത് വിൽപ്പന നടത്തുന്നതായ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. എക്സൈസ് സി ഐ എസ് ജി അരവിന്ദ്, അസി. എക്സൈസ് ഇൻസ്പെക്ടർ വി അനിൽകുമാർ, രഞ്ജിത്ത്, ബിജു, നജിമുദ്ദീൻ, പ്രശാന്ത്, സജി, ശ്രീജിത്ത്, ഷീജ, രജിത, അശ്വതി എന്നിവര്‍ റെയ്ഡിനു നേതൃത്വം നല്‍കി. Read on deshabhimani.com