ടെക്‌നോപാർക്കിൽ വനിതകളുടെ ഫുട്ബോൾ ടൂർണമെന്റിന് തുടക്കം



തിരുവനന്തപുരം > ടെക്നോപാർക്കിലെ ഐടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ ഫുട്ബോൾ ടൂർണമെന്റ് 'റാവിസ് പ്രതിധ്വനി ഫൈവ്സ്' സീസൺ 4ന് തുടക്കം. ആഗസ്ത് 24ന് ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ പ്ലേയർ ഏഞ്ചൽ അഡോൽഫസ് ടൂർണമെന്റിന്റെ  ഉദ്​ഘാടനം നിർവഹിച്ചു. 20 ഐടി കമ്പനികളിലെ 200 ലധികം വനിതകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇൻഫോസിസ് (Infosys) ഇക്വിഫാക്സിനെ (Equifax) പരാജയപ്പെടുത്തി. ടൂർണമെന്റ് കൺവീനർ സന്ധ്യ എ, ജോയിന്റ് കൺവീനർമാരായ നീത സുഭാഷ്, ജിഷ ഗോമസ് എന്നിവർ സംസാരിച്ചു. റോഷിൻ ഏഞ്ചൽ ചെറിയാൻ  ഏഞ്ചൽ അഡോൽഫസിനു പ്രതിധ്വനിയുടെ ഉപഹാരം സമ്മാനിച്ചു. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റ്  ആഗസ്ത് 31, സെപ്റ്റംബർ 01, 03, 05  തീയതികളിൽ വൈകുന്നേരം 3 മണി മുതൽ ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും.   Read on deshabhimani.com

Related News