എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരായിരിക്കണം- ടൊവിനോ തോമസ്



തിരുവനന്തപുരം >  എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകളുൾപ്പെടെയുള്ള ആളുകൾ സുരക്ഷിതരായിരിക്കണമെന്ന ടൊവിനോ തോമസ്. സിനിമ മേഖലയിൽ മാത്രമല്ല മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷാ വെല്ലുവിളികളും നിരവധി ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്നും അതിനെല്ലാം മാറ്റമുണ്ടാകണമെന്നും ടൊവിനോ മാധ്യമങ്ങളോട് പറ‍ഞ്ഞു. കുറ്റാരോപിതരായ ആളുകൾ മാറിനിൽക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിലേക്ക് നയിക്കുമെന്നും ടൊവിനോ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലൈം​ഗിക ആരോപണവുമായി ബന്ദപ്പെട്ട് അമ്മ സംഘടന പ്രസ്ഡന്റ് സിദ്ദിക്കും ചലച്ചിത്ര അക്കാദമി പ്രസിഡന്റ്  രഞ്ജിത്തും രാജിവച്ചിരുന്നു. Read on deshabhimani.com

Related News