ജീവതാളം ഈ ഗ്രന്ഥപ്പുര

മൊയ്തീൻകുട്ടി പുസ്‌തകശേഖരത്തിനരികെ


മലപ്പുറം> അപൂർവതകളുടെ ബൃഹദ്‌ഗ്രന്ഥമാണ്‌ തിരൂരങ്ങാടി മാർക്കറ്റ് റോഡിൽ നട്ടാണിക്കാട്ടെ വലിയാട്ട് മൊയ്‌തീൻകുട്ടി. എൺപത്തിനാലാം വയസിലും വായനയിൽ സജീവം. 1977 മുതലുള്ള ദിനപത്രങ്ങൾ, ആഴ്‌ചപ്പതിപ്പുകൾ, മൂവായിരത്തിലധികം പുസ്‌തകങ്ങൾ എന്നിവ മൊയ്‌തീൻകുട്ടിയുടെ ശേഖരത്തിലുണ്ട്.    അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ബാപ്പ കുഞ്ഞഹമ്മദാജിയുടെ പ്രേരണയിലാണ്‌ വായന തുടങ്ങിയത്‌. വീടിനോടുചേർന്നുള്ള രണ്ട്‌ മുറി നിറയെ പുസ്‌തകങ്ങൾ.വൈദ്യഗ്രന്ഥങ്ങൾ,  വിമർശനഗ്രന്ഥങ്ങൾ, ചരിത്രപഠനങ്ങൾ,  ജീവചരിത്രങ്ങൾ, ഇബ്നു ബത്തൂത്തമുതൽ പൊറ്റെക്കാട് വരെയുള്ളവരുടെ സഞ്ചാരാനുഭവങ്ങൾ, മാർക്‌സ്‌‌, ഏംഗൽസ്, ലെനിൻ തുടങ്ങിയവരുടെ മാർക്‌സിയൻ എഴുത്തുകൾ, തഫ്‌സീർ ഖബീർ, തഫ്സീർ റാസി തുടങ്ങിയ ഖുർ ആൻ വ്യാഖാനങ്ങൾ...വൈവിധ്യങ്ങളുടെ അക്ഷരവെട്ടങ്ങൾ ഏറെ. പുലർച്ചെ എഴുന്നേറ്റാണ്‌ വായന. പകൽ അത്യാവശ്യം കൃഷി. ശേഷം വീണ്ടും വായന. പന്ത്രണ്ട്‌ വർഷം ഗൾഫിലായിരുന്നു.    ഭൗതികമോ ആത്മീയമോ ആയ അറിവുകൾ കൊണ്ടുമാത്രം മനുഷ്യൻ പൂർണനാകുന്നില്ലെന്നും മഹത് വ്യക്തികളുടെ ജീവചരിത്രംകൂടി പഠിക്കണമെന്നുമാണ്‌ മൊയ്‌തീൻകുട്ടിയുടെ അഭിപ്രായം. ഭാര്യ കുഞ്ഞിപ്പാത്തുമ്മയും ആറ്‌ മക്കളുമടങ്ങിയതാണ് കുടുംബം.   Read on deshabhimani.com

Related News