പ്രകൃതിയെ മെച്ചപ്പെട്ട നിലയിൽ വരുംതലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട്: മുഖ്യമന്ത്രി
തിരുവനന്തപുരം> പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വരുംതലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചെയ്യാമെന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിൻറെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിൻറെയും ജൈവവൈവിധ്യ നഷ്ടത്തിൻറെയും വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിൻറെയും കുന്നുകൂടുന്ന മാലിന്യത്തിൻറെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വർദ്ധിച്ച പ്രസക്തിയുണ്ട്. ഇത് നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ദിനമാണ്. പരിസ്ഥിതി ദിനം ഓർമ്മപ്പെടുത്തലാണ്. പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വരുംതലമുറകൾക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. Read on deshabhimani.com