വേൾഡ് വെെഡ് ബഗ്



ക്രൗഡ്‌സ്ട്രൈക്കും 
യുഎസ് രാഷ്ട്രീയവും 2015ലും 2016ലും ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയുടെ (ഡിഎൻസി) കംപ്യൂട്ടർ ശൃംഖലയിൽ റഷ്യൻ ഹാക്കർമാർ നുഴഞ്ഞുകയറിയത്‌ കണ്ടെത്തിയതോടെ ക്രൗഡ്‌ സ്ട്രൈക്ക് വാർത്തകളിൽ ഇടംനേടി. ഫോറൻസിക് തെളിവുകൾ വിശകലനം ചെയ്യുകയും റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഡിഎൻസി സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറിയതായി നിഗമനത്തിലെത്തുകയും ചെയ്‌ത സൈബർ സുരക്ഷാ സ്ഥാപനങ്ങളിലൊന്നായിരുന്നു ക്രൗഡ്‌ സ്‌ട്രൈക്ക്‌.യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ചര്‍ച്ചയാകുമ്പോഴെല്ലാം ക്രൗഡ് സ്ട്രൈക്കിന്റെ പേരും പരാമര്‍ശിക്കപ്പെടാറുണ്ട്. ക്രൗഡ്‌സ് ട്രൈക്ക്‌  ചില്ലറക്കാരനല്ല   വാഷിങ്‌ടൺ   അമേരിക്ക ആസ്ഥാനമായി 2011-ൽ സ്ഥാപിച്ച സൈബർ സുരക്ഷാ കമ്പനിയാണ് ക്രൗഡ്‌ സ്‌ട്രൈക്ക്‌. നിലവിലെ സിഇഒ ജോർജ്‌ കർട്‌സ്‌, ദിമിത്രി അൽപെറോവിച്ച്, ഗ്രെഗ് മാർസ്റ്റൺ എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്‌. സൈബർ ഭീഷണികൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും വിവിധ സ്ഥാപനങ്ങളെ ക്രൗഡ്‌ സ്‌ട്രൈക്ക്‌ സഹായിക്കുന്നു. ബാങ്കുകൾ, ആശുപത്രികൾ, വിമാനകമ്പനികള്‍ എന്നിവയുൾപ്പെടെ 29,000-ത്തിലധികം കമ്പനികൾ ക്രൗഡ്‌ സ്ട്രൈക്കിന്റെ സേവനം ഉപയോ​ഗിക്കുന്നു.അഞ്ച് വർഷത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യം 400 ശതമാനം വർധിച്ചത്‌ ക്രൗഡ്‌ സ്‌ട്രൈക്കിന്റെ സ്വീകാര്യത തെളിയിക്കുന്നു.   Read on deshabhimani.com

Related News