ക്രിസ്മസ് ദിനത്തിൽ തർക്കം: യുവാവിനെ നാലംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു
കഴക്കൂട്ടം > ക്രിസ്മസ് ദിനത്തിൽ ബന്ധവുമായുള്ള തർക്കം പറഞ്ഞുതീർക്കുവാൻ എത്തിയ യുവാവിനെ നാലംഗ സംഘം വെട്ടിപ്പരിക്കൽപ്പിച്ചു. പള്ളിത്തുറ പുതുവൽ പുത്തൻവീട്ടിൽ വിമൽ ദാസ് ജോണിനാണ് (35) വേട്ടേറ്റത്. പരിക്കേറ്റ വിമൽ ദാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാബുലു, മനു എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കെതിരെയും തുമ്പ പോലീസ് കേസെടുത്തു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ പള്ളിതുറ ബീച്ചിലാണ് സംഭവം. വിമൽദാസിന്റ ബന്ധു ബാബുലുവുമായി ചൊവ്വാഴ്ച തർക്കം ഉണ്ടാവുകയും അതു പറഞ്ഞു തീർക്കാൻ എത്തിയ വിമൽ ദാസുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. നാലംഗസംഘം വിമൽദാസിനെ വെട്ടുകത്തി കൊണ്ട് വെട്ടുകയും സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചും ഇടിച്ചും പരിക്കേൽപ്പിക്കുകയുമായിരുന്നു. വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റ വിമൽദാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com