കൊച്ചിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കി



കൊച്ചി > കൊച്ചിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കടവന്ത്ര ജം​ഗ്ഷനിലെ ഹോട്ടലിലായിരുന്നു സംഭവം. ഇയാൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് സമീപത്ത് നിന്ന് കണ്ടെടുത്തു. ആത്മ​ഹത്യയുടെ കാരണം വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. താഴെ വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News